khadi-mujeeb-jacket

ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനത്തിനെത്തുമ്പോൾ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ധരിക്കുന്നത് ഖാദി മുജീബ് ജാക്കറ്റുകൾ. ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബ് റഹ്മാനോടുള്ള ആദര സൂചകമായാണിത്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഖാദി ഡിപ്പാർട്ട്മെന്റിന് 100 ജാക്കറ്റിന് ഓർഡർ കൊടുത്തു കഴിഞ്ഞു. ഖാദിയുടെ പ്രാധാന്യവും ഉപയോഗവും കൂടുതൽ പ്രചാരത്തിൽ വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഖാദി ജാക്കറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ബംഗ്ലാദേശിൽ വളരെ പ്രചാരത്തിലുള്ള വേഷം കൂടിയാണിത്.