mask

മുംബയ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത മുൻസിപ്പൽ ജീവനക്കാരിയെ ഓട്ടോ യാത്രക്കാരിയായ യുവതി ക്രൂരമായി മർദ്ധിച്ചു. രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തമായ മുംബയ് നഗരത്തിലാണ് സംഭവം. ഓട്ടോറിക്ഷയിൽ ഇരുന്ന യുവതിയോട് മാസ്‌ക് ധരിക്കാൻ മുൻസിപ്പൽ ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇഷ്‌ടപ്പെടാത്ത യുവതി എന്ത് ധൈര്യത്തിലാണ് തന്നെ തൊട്ടതെന്നും തടഞ്ഞതെന്നും ചോദിച്ച് ജീവനക്കാരിയെ കാലുകൊണ്ട് തൊഴിച്ചു. തുടർന്ന് ഇരുവരും തമ്മിൽ കൈയാങ്കളിയായി. ഇതുകണ്ട് ജനങ്ങൾ ഓടിക്കൂടി. മുനിസിപ്പിൽ ജീവനക്കാരിയുടെ കൈയിൽ നിന്നും യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവിടാതെ മുനിസിപ്പിൽ ജീവനക്കാരി ആക്രോശിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കയാണ്.