j

വാഷിംഗ്ൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ നീക്കം ചെയ്ത് ടെക്സാസിലെ ലൂയിസ്​ തുസാദ്​സ്​ വാക്​സ്​ വർക്ക്​ മ്യൂസിയം.മ്യൂസിയത്തിൽ എത്തുന്നവരെല്ലാം പ്രതിമയിൽ ഇടിക്കുന്നത് പതിവായതോടെയാണ് അധികൃതർ സ്റ്റോറേജ് മുറിയിലേക്ക് പ്രതിമ മാറ്റിയത്. തിരഞ്ഞെടുപ്പ്​ കഴിഞ്ഞതോടെ മ്യൂസിയം സന്ദർ​ശിക്കാനെത്തുന്നവർ ട്രംപ് പ്രതിമയെ ആക്രമിക്കുന്നത്​ പതിവായിരുന്നു. സന്ദർശകർ പ്രതിമയുടെ മുഖത്ത്​ ഇടിക്കുകയും പ്രതിമയിൽ നിന്ന്​ മെഴുക്​ അടർത്തിയെടുക്കുകയും ചെയ്യുമായിരുന്നു. പ്രതിമക്ക്​ നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. മുഖത്താണ്​ കൂടുതൽ കേടുപാടുകൾ പറ്റിയിരിക്കുന്നത്​. ഇതോടെയാണ് പ്രതിമ എടുത്തുമാറ്റാൻ തീരുമാനമായത്. പ്രതിമ ഉട​ൻ മ്യൂസിയത്തിൽ തിരി​ച്ചെത്തിക്കില്ലെന്നാണ്​ വിവരം. അതേസമയം, യു.എസ്​ പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ മ്യൂസിയത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു. ബൈഡന്റെ ​പ്രതിമ സ്ഥാപിച്ചതിന്​ ശേഷമാകും ട്രംപിന്റെ പ്രതിമ മ്യൂസിയത്തിൽ തിരി​ച്ചെത്തിക്കുക. യു.എസ്​ പ്രസിഡന്റുമാരായിരുന്ന ജോർജ്​ ബുഷിന്റെയും ബറാക്​ ഒബാമയുടെയും പ്രതിമകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു.