earthquake

ടോക്കിയോ: ജപ്പാന്റെ വടക്ക് കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ്. ടോക്കിയോയിൽ ഇന്നലെയാണ് റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് ഒരു മീറ്ററോളം ഉയരത്തിൽ സുനാമിത്തിരകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേഖലയിലെ ആണവ നിലയത്തിന്റെ പ്രവർത്തനം നിറുത്തി വച്ചതായി റിപ്പോർട്ടുണ്ട്. രദേശത്ത് ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.