
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എയർഫോഴ്സ് വൺ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കോണിപ്പടിയിൽ കാലിടറി വീണു. വാഷിംഗ്ടണിൽനിന്ന്
അറ്റ്ലാന്റയിലേക്ക് പോകാൻ വിമാനം കയറുന്നതിനിടെയാണ് സംഭവം. സുരക്ഷ ഉദ്യോഗസ്ഥരുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ബൈഡൻ കോണിപ്പടി കയറുന്നത്. അതിവേഗത്തിലായിരുന്നു അദ്ദേഹം നടന്നത്. കോണിപ്പടിയിലെ കമ്പിയിൽപ്പിടിച്ചാണ് കയറിയതെങ്കിലും പകുതി ദൂരമെത്തിയപ്പോൾ കാല് തെന്നുകയായിരുന്നു. എണീറ്റെങ്കിലും വീണ്ടും വീണു. നിവരാൻ ശ്രമിക്കുന്നതിനിടെ അടുത്തപടിയിലും തെന്നി മുട്ടുകുത്തി വീണു. എന്നാൽ, പാന്റിലെ പൊടി കൈകൊണ്ട് തട്ടി അദ്ദേഹം വേഗത്തിൽ ഓടിക്കയറി. അതേമസയം, ബൈഡന് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.