olympics

ടോക്കിയോ: ഈ വർഷം ജൂലായ് 23 മുതൽ ആഗസ്റ്ര് 8വരെ ജപ്പാനിലെ ടോക്കിയോയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5വരെ നടക്കുന്ന പാരാലിമ്പിക്സിലും കാണികൾക്ക് പ്രവേശനമുണ്ടാകില്ല. നിലവിൽ ഓൺലൈൻ വഴി ടിക്കറ്രെടുത്തവർക്ക് പണം തിരികെ നൽകും. കഴിഞ്ഞ ജൂലായ്, ആഗസ്റ്ര് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് വ്യാപനത്തെത്തുടർന്നാണ് ഈവർഷത്തേക്ക് മാറ്റിയത്.