
കോപ്പൻ ഹേഗൻ : ഡെന്മാർക്കിൽ അസ്ട്രാസെനക വാക്സിനെടുത്ത രണ്ട് പേർക്ക് കൂടി പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരാണ് രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായതെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരാൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച് ഏറെ ദിവസങ്ങൾ കഴിയുന്നതിന് മുൻപാണ് ഇരുവരും രോഗബാധിതരായത്. മുൻപ് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡെന്മാർക്കടക്കമുള്ള രാജ്യങ്ങൾ വാക്സിൻ ഉപയോഗം താത്ക്കാലികമായി നിറുത്തി വെച്ചിരുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ച് കൊണ്ടല്ല പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതെന്ന് ഡബ്ലിയു.എച്ച്.ഒയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വ്യക്തമാക്കിയതോടെ രാജ്യങ്ങൾ വാക്സിൻ വിതരണം പുനരാരംഭിച്ചിരുന്നു.