
ദോഹ : ടോക്കിയോ ഒളിമ്പിക്സ് ടേബിൾ ടെന്നിസ് മിക്സഡ് ഡബിൾസിന് ഇന്ത്യൻ ജോഡികളായ ശരത് കമൽ -മണിക ബത്ര സഖ്യം യോഗ്യത നേടി. ഏഷ്യൻ ഒളിമ്പിക്സ് യോഗ്യതാ പോരാട്ടത്തിൽ കൊറിയൻ ജോഡി ലീസാംഗ്സു-ജിയോൻ ജീഹി സഖ്യത്തെ 4-2ന് കീഴടക്കിയാണ് (8-11, 6-11, 11-5, 11-6, 13-11, 11-8) ശരത് -മണിക സഖ്യം ഒളിമ്പിക്സിന് ടിക്കറ്രെടുത്തത്.
ശരത്തും മണികയും ജ്ഞാനശേഖരൻ സത്യനും സുതീർത്ഥ മുഖർജിയും ളിമ്പിക്‌സ് സിംഗിൾസിന് നേരത്തേ തന്നെ യോഗ്യത നേടിയിരുന്നു.