
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥി വി.വി. രാജേഷിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. നെടുമങ്ങാടും വട്ടിയൂർക്കാവിലും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. രാജേഷിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
