
ആലപ്പുഴ: കേരള ക്രിക്കറ്ര് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി-20 ക്രിക്കറ്ര് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ.സി.എ ലയൺസും കെ.സി.എ റോയൽസും വിജയം നേടി. ആദ്യ മത്സരത്തിൽ റോയൽസ് ഈഗിൾസിനെ 72 റൺസിനാണ് കീഴടക്കിയത്.സ്കോർ റോയൽസ് 163/6, ഈഗിൾസ് 91/9. ബാറ്രുകൊണ്ടും (14 പന്തിൽ പുറത്താകാതെ 37) ബോളുകൊണ്ടും (13/3) തിളങ്ങിയ ലയൺസിന്റെ ശ്രീരാജാണ് മാൻ ഒഫ് ദമാച്ച്. രണ്ടാം മത്സരത്തിൽ ലയൺസ് 5 വിക്കറ്രിന് ടസ്കേഴ്സിനെയാണ് വീഴ‌്ത്തിയത്. സ്കോർ : ടസ്കേഴ്സ് 156/7, ലയൺസ് 161/5. 39 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്ന ലയൺസിന്റെ അക്ഷയ് മനോഹറാണ് കളിയിലെ താരം.