imran-khan

ഇസ്ലാമാബാദ്: വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാൻ പ്രധആനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇമ്രാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ചയാണ് ഇമ്രാൻ ചൈനയുടെ വാക്​സിന്റെ ആദ്യ ഡോസ്​ സ്വീകരിച്ചത്​.കഴിഞ്ഞ ദിവസം ഇസ്​ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ 68 കാരനായ ഇമ്രാൻ പ​ങ്കെടുത്തിരുന്നു

മാസ്​ക്​ അണിയാതെയാണ്​ അദ്ദേഹം വെള്ളിയാഴ്ച പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി ഉദ്​ഘാടനത്തിലടക്കം പ​ങ്കെടുത്തതെന്നാണ് റിപ്പോർട്ട്.