baby-john-

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽ.ഡി.എഫ് പ്രചാരണ വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തേക്കിൻകാട് മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. മുഖ്യമന്ത്രി സംസാരിച്ചു വേദി വിട്ടതിന് ശേഷാമായിരുന്നു കൈയേറ്റം ഉണ്ടായത്.

പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. ഡയസ് ഉൾപ്പെടെയാണ് മറിഞ്ഞുവീണത്. മന്ത്രി വിഎസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലിരിക്കെയാണ് അക്രമം നടന്നത്. തുടർന്ന് പ്രവർത്തകർ യുവാവിനെ വേദിയിൽ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.. ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.. സംഭവത്തിന് ശേഷവും പ്രസംഗം തുടർന്ന ബേബിജോൺ, ആയുസ്സെടുക്കാൻ തയ്യാറുള്ളവരുണ്ടെങ്കിൽ വരൂ,വരൂ,വരൂ എന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.