bjp

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായേക്കുമെന്ന് എബിപി ന്യൂസ് സീ വോട്ടർ സർവേ. ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നത് അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി മാറുമെന്നും സർവേ പറയുന്നു.

നിലവിൽ 57 സീറ്റുള്ള ബി.ജെ.പി രണ്ട് സീറ്റിലേക്ക് കൂപ്പുകുത്തുമെന്നും കോൺഗ്രസ് പതിനൊന്ന് സീറ്റിൽ നിന്നും 35 സീറ്റിലേക്ക് ഉയിർത്തെഴുനേൽക്കുമെന്നും സർവേ വ്യക്തമാക്കുന്നു. അതേസമയം ആംആദ്മി പാർട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കും. ബി.ജെ.പിയുടെ വോട്ട് ഷെയർ 8.2 ശതമാനം ഇടിയുമെന്നും കോൺഗ്രസിന്റേത് 7.3 ശതമാനം ഉയരുമെന്നും സർവേ പറയുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് കടുത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി. ഇതിന്റെ പാശ്ചത്തലത്തിലാണ് സർവേ നടത്തിയത്. ഉത്തരാഖണ്ഡിൽ അടുത്തവർഷമാണ് നിയമസഭ തിരഞ്ഞെടുപ്പ്.