
ബിർമിംഗ്ഹാം: ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പി.വി. സിന്ധു സെമിയിൽ തോറ്റു പുറത്തായി. തായ്‌ലൻഡിന്റെ പോൺപാവി ചോച്ചുവാങ്ങിനോട് നേരിട്ടുള്ള ഗെയിമുകളിൽ 17-21, 19-21നായിരുന്നു സിന്ധുവിന്റെ തോൽവി. ഏറെക്കുറെ ഏകപക്ഷീയമായിരുന്നു തായ്‌ലൻഡ് താരത്തിന്റെ വിജയം. ആദ്യസെറ്രിൽ മാത്രമാണ് സിന്ധു അൽപ്പം പോരാട്ട വീര്യം കാണിച്ചത്. രണ്ടാം സെറ്റിൽ പൊരുതുക പോലം ചെയ്യാതെ സിന്ധു തന്നെക്കാൾ റാങ്കിൽ താഴെയുള്ള താരത്തോട് തോൽവി വഴങ്ങുകയായിരുന്നു.ലോക റാങ്കിംഗിൽ സിന്ധു ഏഴാം സ്ഥാനത്തും ചോച്ചുവാങ്ങ് പതിനൊന്നാം സ്ഥാനത്തുമാണ്. നേരത്തേ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്തായിരുന്നു.