
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രത്തിന്റെ 2.58 മിനിറ്റോളമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉദ്വേഗഭരിതമായരംഗങ്ങൾ നിറഞ്ഞ ട്രെയിലർ ഓരോ നിമിഷവും കാഴ്ചക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിനാണ് തീയറ്ററുകളിൽ എത്തുന്നത്.
ജോസഫ് എന്ന സൂപ്പർഹിറ്റ് ത്രില്ലറിന്റെ രചന നിർവഹിച്ച ഷാഹി കബീറാണ് ഈ സിനിമയുടേയും രചന നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്, ശശിധരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്‌ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം.
മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും എഡിറ്റിഗും അൻവർ അലി എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. സൗണ്ട് ഡിസൈനിങ് അജയൻ അടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്.