neck

കിടപ്പുരീതിയിലും ഇരുപ്പുരീതിയിലും ഉള്ള പ്രശ്നങ്ങളാണ് കഴുത്ത് വേദനയ്ക്കുള്ള പ്രധാന കാരണം. ഏറെ നേരം കമ്പ്യൂട്ട‍‍ർ,​ ടി.വി,​ മൊബൈൽ ഫോൺ എന്നിവയിൽ നോക്കി ഇരിക്കുമ്പോൾ കഴുത്തിലെ പേശികൾക്ക് ബലഹീനതയുണ്ടാകും. ചിലർക്ക് ഉറങ്ങി എഴുന്നേൽക്കുമ്പോഴാകും വേദന. കഴിവതും കട്ടികുറഞ്ഞ തലയിണ ഉപയോഗിക്കുക. തലയിണയില്ലാതെ ഉറങ്ങുന്നതാകും വേദന കുറയ്ക്കാൻ കൂടുതൽ സഹായകം.

കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ നിവർന്ന് ഇരിക്കാൻ ശ്രദ്ധിക്കണം. തുടർച്ചയായി സ്‌ക്രീനിൽ നോക്കി ഇരിക്കാതെ ഇടവേളകൾ എടുക്കുക. ദീർഘനേരം അനങ്ങാതെ ഇരിക്കുന്നത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. യോഗ പോലുള്ള വ്യായാമരീതികൾ ശരീരത്തിന് നല്ലതാണ്. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. വേദന അസഹനീയമായാൽ ഡോക്ടറെ സമീപിക്കുക.