
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെയും, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമർശനവുമായി പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന വിഷയം ചർച്ച ചെയ്യാൻ പോയ തന്നെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചുവെന്നും ഗണേഷ് ആരോപിച്ചു.പ്രശ്‌നം കേൾക്കാൻ പോലും ഇബ്രാഹിം കുഞ്ഞ് തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം പരിഗണിക്കാമെന്നുമായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
അപമാനിക്കാനുള്ള കാരണം അന്വേഷിച്ച തനിക്ക് പാലാരിവട്ടം പാലത്തിന്റെ ഉൾപ്പടെ നിരവധി അഴിമതി വിവരങ്ങൾ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അഴിമതിയുടെ വലിയ രേഖകൾ തന്റെ കൈവശമുണ്ടെന്നും, വിവരങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.