
മലപ്പുറം:ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി അദ്ധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും.നിലവിലെ ഡിസിസി പ്രസിഡന്റ് ആയ വി വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർത്ഥി ആയ സാഹചര്യത്തിലാണ് താൽക്കാലിക ചുമതല ആര്യാടൻ ഷൗക്കത്തിന് നൽകുന്നത്.
സ്ഥാനമാറ്റം വേണമെന്ന് വി വി പ്രകാശ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലമ്പൂരിൽ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെയായിരുന്നു ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് സീറ്റ് വിവി പ്രകാശിന് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം.