an-shamseer

തലശ്ശേരി: തലശ്ശേരിയിൽ വോട്ട് കച്ചവടമുണ്ടെന്ന് സംശയിക്കുന്നതായി എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ എൻ ഷംസീർ. ബി ജെ പി- കോൺഗ്രസ് വോട്ട് കച്ചവടമുണ്ടോ എന്ന സംശയമുണ്ടെന്നും, എൻ ഹരിദാസിന്റെ പത്രിക തെറ്റായി നൽകിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എൽ ഡി എഫും ബി ജെ പിയും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിലെയും, ഗുരുവായൂരിലെയും, ദേവികുളത്തെയും എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയിരുന്നു. തലശ്ശേരിയിൽ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹരിദാസായിരുന്നു എൻ ഡി എ സ്ഥാനാർത്ഥി. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ 22,​000 ത്തിലധികം വോട്ട് പിടിച്ച ബിജെപിക്ക് ഇത്തവണ സ്ഥാനാർത്ഥികൾ ഇല്ലാതായി.

എ എൻ ഷംസീർ എളുപ്പം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിലാണ് പൊടുന്നനെ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ടുകച്ചവടം നടത്തുമെന്ന് പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും രംഗത്ത് എത്തിയതോടെ ഈ വോട്ടുകൾ ആർക്ക് പോകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.