
തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനത്തിൽ ആശങ്കയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജനാധിപത്യ കേരളകോൺഗ്രസ് നേതാവ് ആന്റണി രാജു. വി എസ് ശിവകുമാറിനെ എതിരിടുന്നതിൽ ആശങ്കയില്ല. ഇതിനെക്കാൾ വലിയ നേതാവായ എം എം ഹസനെ മണ്ഡലത്തിൽ തോൽപ്പിച്ച നേതാവാണ് താനെന്നും ആന്റണി രാജു പറയുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. എല്ലാ സാദ്ധ്യതകളും പരിശോധിച്ചാണ് എൽ ഡി എഫ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും ആന്റണി രാജു കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. വീഡിയോ കാണാം...