
നടിയും അവതാരകയുമായ പേളി മാണിയ്ക്കും നടൻ ശ്രീനിഷിനും കുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. പേളിയും മകളും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ആരാധകരെ അറിയിച്ചു.
“ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരു പെൺകുട്ടിയാണ്.എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി,” ശ്രീനിഷ് കുറിക്കുന്നു. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസയുമായെത്തിയിരിക്കുന്നത്.