k-surendran

കാസർകോട്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബി ജെ പിക്കുണ്ടെന്ന് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രൻ. സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അടുപ്പവും സഹകരണവും ഓർത്തഡോക്‌സ് സഭയോടാണ്. ശബരിമല വിഷയത്തിൽ എൻ എസ് എസ് ശക്തമായ നിലപാട് എടുത്തു. ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചതാരാണെന്ന് എൻ എസ് എസിന് അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.