
കൊൽക്കത്ത: പന്ത്രണ്ടുവയസുകാരിയെ അയൽവാസി തീകൊളുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിൽ ശിവരാന ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടി ചെടി പിഴുതെറിഞ്ഞതിൽ പ്രകോപിതനായാണ് അയൽവാസിയായ സിക്കന്ദർ കുട്ടിയെ തീകൊളുത്തി കൊല്ലാൻ നോക്കിയത്.
സിക്കന്ദറിന്റെ വീടിനടുത്ത് കളിക്കുകയായിരുന്ന പെൺകുട്ടിഅബദ്ധത്തിൽ അയാളുടെ ഒരു ചെടി പിഴുതെറിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സിക്കന്ദറും ഭാര്യയും മകളും പെൺകുട്ടിയെ വഴക്കുപറയുകയും, മർദ്ദിക്കുകയും ചെയ്തു. ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സിക്കന്ദർ യാദവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു