shoba-surendran

തിരുവനന്തപുരം: മന്ത്രി കടകംപളളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രൻ. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്‌ണന്മാരായി മാറും. കടകംപളളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളൽ ആണെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, ശബരിമല പ്രശ്‌നത്തിൽ പ്രതികരണങ്ങൾക്കില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. അതേകുറിച്ച് ഒന്നും പറയാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ കടകംപളളി ഏത് സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്തിയതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനോടും പ്രതികരിക്കാനില്ലെന്നാണ് കടകംപളളിയുടെ നിലപാട്.