
ദാമ്പത്യത്തിൽ സെക്‌സിന് വളരെയേറെ പ്രധാന്യമുണ്ട്. ദമ്പതികളുടെ സ്‌നേഹം കൂടുതൽ ദൃഢമാക്കാൻ സെക്‌സ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ പലപ്പോഴും പങ്കാളികൾ വരുത്തുന്ന ചില തെറ്റുകൾ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്.
സെക്‌സിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോർപ്ലേ. സുരാജ് വെഞ്ഞാറമൂടിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെയാണ് മലയാളികളിൽ പലർക്കും ഈ വാക്ക് സുപരിചിതമായത്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ സന്തോഷമുളവാക്കുന്ന ഒന്നാണ് ഫോർപ്ലേ. എന്നാൽ പലരും ഇതിന് മുതിരാറില്ല. മതിയായ ഫോർപ്ലേ ഇല്ലാത്തത് പല സ്ത്രീകൾക്കും പങ്കാളിയോട് താൽപര്യക്കുറവ് ഉണ്ടാകാൻ കാരണമാകും.
പങ്കാളിയിൽ സന്തോഷം ഉണ്ടാക്കുന്ന രീതിയിലുള്ള വാക്കുകൾ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു. ഉദാഹരണത്തിന് ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന വാക്ക്. ലൈംഗിക വേളയിൽ സംസാരിക്കുമ്പോൾ ഇത്തരം വാക്കുകൾ വൈകാരിക ഉത്തേജനവും, ശാരീരിക ഉത്തേജനം വർദ്ധിപ്പിക്കുകയും കൂടുതൽ സന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലൈംഗിക ബന്ധത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് രതിമൂർച്ഛ. രതിമൂർച്ഛ സന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കുന്നു. പങ്കാളിയുടെ ഇഷ്ടങ്ങൾ മനസിലാക്കേണ്ടത് അനിവാര്യമാണ്. എപ്പോഴും ഒരേ സ്ഥലത്ത് നിന്ന് തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മടുപ്പുണ്ടാക്കാൻ സാദ്ധ്യതയുണ്ട്.