kadakampally-surendran

തിരുവനന്തപുരം: പൂതന പരാമർശത്തിൽ ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ. താൻ തൊഴിലാളിവർഗ സംസ്‌കാരത്തിൽ വളർന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളത്. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

കടകംപളളി അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ശോഭയുടെ പരാമർശം. പ്രയോഗം തിരുത്തില്ലെന്ന് ആവർത്തിച്ച ശോഭ കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്‌ണന്മാരായി മാറുമെന്നും പറഞ്ഞു. ശബരിമല സംബന്ധിച്ച കടകംപളളിയുടെ ആരോപണം വീണിടത്ത് കിടന്ന് ഉരുളലാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.