
മോസ്‌കോ: ആളില്ലാത്ത തിയേറ്ററിൽ കയറി പോപ്‌കോൺ അടിച്ചുമാറ്റുകയും, ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്ത് ദമ്പതികൾ. മാർച്ച് 18 നായിരുന്നു സംഭവം. ദക്ഷിണധ്രുവ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് സിനിമ ശാലയിലാണ് ദമ്പതികൾ പ്രവേശിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ തിയേറ്ററിൽ ആരും ഉണ്ടായിരുന്നില്ല.
തിയേറ്ററിലെ സിസിടിവിയാണ് ദമ്പതികൾക്ക് പാരയായത്. ദമ്പതികൾ പോപ്‌കോണും മധുര പാനിയങ്ങളും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിയേറ്ററിൽ നിന്നിറങ്ങുന്നതിന് മുൻപ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
സുരക്ഷാ ജീവനക്കാർ സിസിടിവി പരിശോധിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ദമ്പതികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് ചിലർ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.