
വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും മികച്ച സൈനിക ശക്തിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. പ്രതിരോധ മിലിട്ടറി ഡയറക്ടറേറ്റ് നടത്തിയ പഠനപ്രകാരമാണിത്. വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ നൂറിലാണ് രാജ്യങ്ങൾക്ക് പോയിന്റ് നൽകിയിരിക്കുന്നത്. ഫ്രാൻസ് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ബ്രിട്ടൻ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 100ൽ 82 പോയിന്റാണ് ലഭിച്ചത്. ഇന്ത്യയ്ക്ക് 69 പോയിന്റുകൾ ലഭിച്ചു. ലോകശക്തിയായ അമേരിക്ക രണ്ടാമതാണ്.
വിവിധ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അക്കൂട്ടത്തിൽ സൈന്യത്തിലെ ബഡ്ജറ്റ്, സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം, മൊത്തം കര, വ്യോമ, വായൂസേന, ആണവ വിഭവങ്ങളുടെ കണക്ക്, ശരാശരി ശമ്പളം, ഉപകരണങ്ങളുടെ ഭാരം എന്നിവയടക്കം പഠനവിധേയമാക്കി.
 സൈനിക ശക്തിയിലെ കേമന്മാർ
 ചൈന  അമേരിക്ക  റഷ്യ  ഇന്ത്യ
 സൈന്യ ബഡ്ജറ്റ്
മികച്ച സൈനിക ശക്തി ചൈനയാണെങ്കിലും സൈന്യത്തിനായി ഏറ്റവുമധികം തുക മാറ്റി വച്ചിരിക്കുന്നതിൽ അമേരിക്കയാണ് മുൻപന്തിയിൽ. അമേരിക്ക 732 ബില്യൺ ഡോളറും ഇന്ത്യ 71 ബില്യൺ ഡോളറും ചൈന 261 ബില്യൺ ഡോളറും മാറ്റിവച്ചിട്ടുണ്ട്.
 വ്യോമശക്തി (എയർഷിപ്പുകളുടെ എണ്ണം)
 അമേരിക്ക - 14,141
 റഷ്യ - 4,682
 ചൈന - 3,587
 വാഹനങ്ങൾ
 അമേരിക്ക - 50,326
 റഷ്യ - 54,866
 ചൈന - 41,641
 യുദ്ധക്കപ്പൽ
 ചൈന - 406
 റഷ്യ - 278
 ഇന്ത്യ, അമേരിക്ക - 2020