cristiano

റോം : ഇറ്റാലിയൻ സെരി എ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം വീണ്ടും യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തേടിയെത്തി . 2019ലും ക്രിസ്റ്റ്യാനോ പുരസ്കാരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് മൂലം പുരസ്കാരമുണ്ടായിരുന്നില്ല.

ഇത്തവണ 23 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും യുവന്റസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. യുവന്റസ് വനിതാ ടീമിന്റെ ഫോർവേഡ് ക്രിസ്റ്റ്യാന ഗിറെല്ലിയാണു മികച്ച വനിതാ താരം.

കഴിഞ്ഞ സീസണിൽ മൂന്നാംസ്ഥാനത്തെത്തിയ അറ്റലാന്റയാണു ടീം ഓഫ് ദി ഇയർ. പരിശീലകനുള്ള പുരസ്കാരം അറ്റലാന്റയുടെ ജിയാൻ പിയെറോ ഗാസ്പെറിനി സ്വന്തമാക്കി.