china-taiwan-issue

വാഷിംഗ്ടൺ :​ ചൈന - തായ്‌വാൻ പ്രശ്നത്തിൽ ജപ്പാനും അമേരിക്കയും സംയുക്തമായി ഇടപെടും.

16ന് യു.എസ് ആഭ്യന്തര സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജപ്പാൻ പ്രതിരോധ മന്ത്രി നോബോ കിഷിയും തമ്മിലുള്ള തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. തായ്‌വാനും ചൈനയും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ സമാധാന ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ജപ്പാന്റേത്. സാമ്പത്തിക,​ സൈനിക ,​ രാഷ്ട്രീയ വിഷയങ്ങളിൽ ചൈനയുടെ നിലപാട് പലപ്പോഴും സ്വീകാര്യമല്ലാത്തതാണെന്ന് ജപ്പാനുമായുള്ള സംയുക്ത പ്രസ്താവനയിൽ അമേരിക്ക വ്യക്തമാക്കി.