
അഹമ്മദാബാദ്∙ ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റ പരിക്കുമായി അഞ്ച് ട്വന്റി-20കളിലും കളിച്ച ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചറുടെ പരിക്ക് വഷളായതായി ഇംഗ്ളണ്ട് ക്യാപ്ടൻ ഇയോൻ മോർഗൻ. ഏകദിനപരമ്പരയിൽ ആർച്ചർ കളിക്കില്ലെന്ന് മോർഗൻ സൂചന നൽകി.
ഐ.പി.എൽ പുതിയ സീസൺ ആരംഭിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഇത് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയും ആർച്ചറിന് നഷ്ടമായേക്കുമെന്നാണ് വിവരം.ടെസ്റ്റ് പരമ്പരയ്ക്കിടെ കൈമുട്ടിനാണ് പരുക്കേറ്റത്. തുടർന്ന് അവസാന ടെസ്റ്റിൽ നിന്ന് മാറിനിന്നശേഷം ട്വന്റി-20പരമ്പരയ്ക്ക് ഇറങ്ങുകയായിരുന്നു.
നാളെ മുതൽ പുനെയിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്ത മാസം ഒൻപത് മുതലാണ് ഐപിഎലിന്റെ പുതിയ പതിപ്പ് ആരംഭിക്കുക.