sreyas-iyer

ന്യൂഡൽഹി : പരിചയ സമ്പന്നനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിലുണ്ടെങ്കിലും ഇത്തവണത്തെ ഐ.പി.എല്ലിലും ഇന്ത്യൻ താരം ശ്രേയസ് അയ്യർ തന്നെ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. സ്മിത്തിന്റെ വരവോടെ അയ്യരുടെ ക്യാപ്ടൻ കസേര ഇളകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതു തള്ളിയാണ് അയ്യരെ നിലനിർത്താൻ ക്യാപിറ്റൽസ് തീരുമാനിച്ചത്. അയ്യർ ഉൾപ്പെടെയുള്ളവരുടെ ‘മെന്റർ’ റോളാകും സ്മിത്തിനെന്നും ടീം വ്യക്തമാക്കി. ശ്രേയസിന് കീഴിൽ 2019ൽ ഡൽഹി ക്യാപിറ്റൽസ് മൂന്നാം സ്ഥാനത്തുവന്നു. 2020ൽ ഫൈനലിലുമെത്തിയിരുന്നു.