
നടിയായും ഗായികയായും തെന്നിന്ത്യൻ ആരാധകരെ ഇളക്കി മറിച്ച താരമാണ് ആൻഡ്രിയജെർമിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'അന്നയും റസൂലും" എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിദ്ധ്യം തെളിയിച്ച ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.തമിഴിൽ ഇറങ്ങിയ ആന്തോളജി ചിത്രം പുത്തം പുതു കാലൈ എന്ന ചിത്രത്തിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത റീ യൂണിയനാണ് ആൻഡ്രിയയുടേതായി ഏറ്റവുമൊടുവിൽ റീലിസ് ചെയ്ത ചിത്രം.