
ജക്കാർത്ത : അസ്ട്രാസെനക വാക്സിനിൽ പന്നിയിറച്ചി ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് വാക്സിൻ നിർമ്മാതാക്കൾ. ഇന്തൊനേഷ്യയിലെ ഉലെമാ കൗൺസിലാണ് വാക്സിനിൽ പന്നിയുടെ പാൻക്രിയാസിൽ നിന്നുള്ള ഒരു രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ഇത് ഹറാമാണെന്നും പ്രസ്താവിച്ചത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിന് അനുമതി നൽകുന്നുവെന്നും കൗൺസിൽ വ്യക്തമാക്കി. എന്നാൽ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും പന്നിയുമായി ബന്ധപ്പെട്ട ഒരു വസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് അസ്ട്രാസെനക ഇന്തൊനേഷ്യൻ വക്താവ് റിസ്മൻ അബുദാരി പറഞ്ഞു.