
പള്ളുരുത്തി: 14 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണമാലി പുത്തൻതോട് മണിയാം പൊഴി വീട്ടിൽ അശ്വിൻ എന്ന് വിളിക്കുന്ന ബെൻസിൻ സേവ്യർ (23) ആണ് അറസ്റ്റിലായത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുമ്പളങ്ങി സ്വദേശിയാണ് പെൺകുട്ടി. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി വിവരം പുറത്ത് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻ്റ് ചെയ്തു.