
സിഡ്നി: ആസ്ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയും വെള്ളപ്പൊക്കവും. 50 വർഷത്തിനിടെ ആദ്യമായാണ് ആസ്ട്രേലിയ ഇത്രയും കഠിനമായ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നത്. സിഡ്നിയിൽ നിന്ന് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിവരം. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. റോഡ് ഗതാഗതം പൂർണമായി തടസപ്പെട്ടു. റോഡുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.മഴ മൂലം സിഡ്നിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. രാജ്യത്ത് ആദ്യ ഘട്ട വാക്സിൻ വിതരണം പുരോഗമിക്കുകയാണ്.