nep

ചെന്നൈ: ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശന പരീക്ഷ (ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്റ്) നിർബന്ധമാക്കുമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ) ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ പറഞ്ഞു. 'ദേശീയ വിദ്യാഭ്യാസ നയം - 2020" സംബന്ധിച്ച് വി.ഐ.ടി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ എജ്യൂക്കേഷൻ പ്രമോഷൻ സൊസൈറ്റി ഫോർ ഇന്ത്യ (ഇ.പി.എസ്.ഐ) സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും വിഷയത്തിൽ വിദ്യാർത്ഥിയുടെ മികവല്ല, ബന്ധപ്പെട്ട കോഴ്‌സിനോട് വിദ്യാർത്ഥിക്കുള്ള അഭിരുചി കണ്ടെത്തിയാണ് വരുംവർഷങ്ങളിൽ പ്രവേശനം നൽകുക. അതിനാണ്, പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം, മെഡിക്കൽ എൻട്രൻസ് മാതൃകയിൽ പ്രവേശന പരീക്ഷ നടത്തുക. ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകൾ ഉൾപ്പെടെ എല്ലാ ഉന്നതപഠന കോഴ്‌സുകൾക്കും പ്രവേശന പരീക്ഷയുണ്ടായിരിക്കും.

നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയാണ് (എൻ.ടി.എ) പ്രവേശന പരീക്ഷ സംഘടിപ്പിക്കുക. എൻ.ടി.എ ആദ്യമാായണ് ഇത്തരം പരീക്ഷ സംഘടിപ്പിക്കാനൊരുങ്ങുന്നത്. അതിനാൽ, ആഗോള മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു.