
വാഷിംഗ്ടൺ: ലാബിൽ വികസിപ്പിച്ചെടുത്ത കൃത്രിമ മാംസം കഴിക്കാറുണ്ടെന്ന് ലോകസമ്പന്നും മൈക്രോസോഫ്റ്റ് തലവനുമായ ബിൽ ഗേറ്റ്സ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് വേണ്ടിയാണിത്. നേരത്തെ അദ്ദേഹം കൃത്രിമ മാംസം കഴിക്കണമെന്ന് ആഹ്വാനം ചെയ്തത് വാർത്തയായിരുന്നു. കാർബൺ പുറം തള്ളൽ തടയാൻ വേണ്ടി താനിപ്പോൾ കൃത്രിമ മാംസം കഴിച്ചു തുടങ്ങിയെന്നായിരുന്നു ഗേറ്റ്സ് പറഞ്ഞത്. വിദേശയാത്രകൾ കുറച്ചു. വൈദ്യുത കാറുകളാണ് ഞാൻ ഉപയോഗിച്ചത്. വീട്ടിൽ സോളാർ പാനലുകളും ഉപയോഗിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ കൃത്രിമ മാംസം ഭക്ഷിക്കുന്നുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം കുറക്കാൻ വീടുകളിൽ ഇലക്ട്രിക് ഹീറ്റ് പമ്പുകൾ പ്രചാരത്തിലാക്കും. അതിന് വേണ്ടി ഞാൻ ധനസഹായം നൽകുന്നുണ്ട്- ഗേറ്റ്സ് പറഞ്ഞു.