death-penalty

ഇസ്​ലാമാബാദ്: കൂട്ടബലാത്സംഗ കേസിൽ രണ്ടു പേർക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാൻ. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രതിഷേധ പരിപാടികൾ അരങ്ങേറിയിരുന്നു. ലാഹോർ കോടതിയാണ് വധശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം പഞ്ചാബിന്റെകിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേക്കരികിലാണ് യുവതി മക്കളുടെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായത്. ആബിദ് മൽഹി, ഷഫ്ഖാത് ഹുസൈൻ എന്നിവരാണ് പ്രതികൾ. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.