fpi

ന്യൂഡൽഹി: ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഒഴുക്കിയത് 8,642 കോടി രൂപ. മാർച്ച് ഒന്നുമുതൽ 19 വരെയായി 14,202 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ എഫ്.പി.ഐകൾ വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ, കടപ്പത്രങ്ങളിൽ നിന്ന് അവർ 5,560 കോടി രൂപ പിൻവലിച്ചതോടെയാണ് ആകെ നിക്ഷേപം 8,642 കോടി രൂപയായി ചുരുങ്ങിയത്.

ഫെബ്രുവരിയിൽ 23,663 കോടി രൂപയും ജനുവരിയിൽ 14,649 കോടി രൂപയും എഫ്.പി.ഐകൾ ഇന്ത്യയിൽ നിക്ഷേപിച്ചിരുന്നു. അമേരിക്കയിൽ ബൈഡൻ ഭരണകൂടം 1.9 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചതും തായ്‌വാൻ അടക്കം ചില രാജ്യങ്ങളിൽ നിന്ന് നിക്ഷേപം കൊഴിഞ്ഞതും ഇന്ത്യയ്ക്ക് നേട്ടമാകുകയായിരുന്നു.