vk-prasanth

തിരുവനന്തപുരം: ശബരിമല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന് എൽഡിഎഫിന്റെ വട്ടിയൂർക്കാവ്‌ എംഎൽഎ വികെ പ്രശാന്ത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ നിലപാട് പറഞ്ഞുകഴിഞ്ഞുവെന്നും ബിജെപിക്കും കോൺഗ്രസിനും വിവാദങ്ങൾ കൊണ്ടുവന്നേ മതിയാകൂ എന്നും അദ്ദേഹം കൗമുദി ഓൺലൈനിന്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഇടതുപക്ഷ സർക്കാരിന്റെ വികസനങ്ങൾ മറച്ചുവയ്ക്കുന്നതിനും ഇരു പാർട്ടികളുടെയും ആഭ്യന്തര പ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ എത്താതിരിക്കുന്നതിനും വേണ്ടിയാണ് കോൺഗ്രസും ബിജെപി ശബരിമല പ്രശ്നം ഇപ്പോൾ ഉയർത്തികൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇതിൽ വീഴില്ല എന്നുള്ളതാണ് ഞങ്ങളുടെ വിശ്വാസം. ബിജെപിയും കോൺഗ്രസും എപ്പോഴൊക്കെയാണ് വിശ്വാസികൾക്കൊപ്പം നിന്നിട്ടുള്ളതെന്ന് അവർക്കറിയാം. എംഎൽഎ പറഞ്ഞു.

'അധികാരം കൈയ്യിലിരുന്നിട്ടും കാര്യങ്ങൾ ചെയ്യുന്നില്ലല്ലോ? ഇത് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് സുവർണാവസരം നോക്കി നിൽക്കുന്നതെന്ന് അവർക്ക് നന്നായി മനസിലായിട്ടുണ്ട്. നിജസ്ഥിതി മനസിലായിട്ടുള്ള ജനങ്ങളാണ് എൽഡിഎഫിനൊപ്പമുള്ളത്. എൽഡിഎഫ് വിശ്വാസികളുടെയും അവിശ്വാസികളുടെയുമെല്ലാം താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ പാർട്ടിയിലും വിശ്വാസികളുണ്ട്'- എംഎൽഎ പറഞ്ഞു.

വീഡിയോ ചുവടെ: