
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകിയെന്ന കോൺഗ്രസിന്റെ മേനിപറച്ചിലിനിടയിലും, പിന്നാക്ക സമുദായങ്ങൾക്ക് നീക്കിവച്ച സീറ്റുകളുടെ കുറവിനെച്ചൊല്ലി മുന്നണിയിൽ ആക്ഷേപം ശക്തം. തദ്ദേശത്തിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ പിന്നാക്കക്കാരെ ഒപ്പം നിർത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് തരിമ്പും വിലനൽകാതെയാണ് യു.ഡി.എഫിലെ സ്ഥാനാർത്ഥിനിർണയമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എൻ.ഡി.എയിലാണ് പിന്നാക്കക്കാർക്ക് താരതമ്യേന കൂടുതൽ പരിഗണന. മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടുതൽ പരിഗണിക്കേണ്ടിയിരുന്നിട്ടും പിന്നാക്കക്കാരെ അത്ര അവഗണിക്കാതിരിക്കാൻ എൽ.ഡി.എഫും ശ്രദ്ധിച്ചു. ഹിന്ദു, ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങൾക്ക് എൻ.ഡി.എ 55 സീറ്റ് (ഈഴവ- 43, മറ്റ് പിന്നാക്കം-12) നൽകിയപ്പോൾ, എൽ.ഡി.എഫ് നൽകിയ സീറ്റ് വിഹിതം 46 ആണ് (ഈഴവ -28,മറ്റ് പിന്നാക്കം-18). അതേസമയം, യു.ഡി.എഫിൽ ഇത് 26 ആയി കുറഞ്ഞു. (ഈഴവ- 14,മറ്റ് പിന്നാക്കം-12). ഗ്രൂപ്പ്, വ്യക്തി,സമുദായ താത്പര്യങ്ങൾ മേൽക്കൈ നേടിയപ്പോൾ, സാമൂഹികനീതിയും എ.ഐ.സി.സി മാനദണ്ഡങ്ങളും കാറ്റിൽപ്പറന്നതായാണ് ആക്ഷേപം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന് കോൺഗ്രസ് നൽകിയത് 11 സീറ്റാണ്. ജയിച്ചത് ഒരാൾ മാത്രം. ആ അംഗം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭയിൽ യു.ഡിഎഫിന് ഈഴവ പ്രാതിനിദ്ധ്യം ഇല്ലാതായി. എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ വെട്ടിനിരത്തൽ ശക്തമാക്കിയത് കനത്ത തിരിച്ചടിക്കു കാരണമായി. ഇതു സംബന്ധിച്ച വസ്തുതകൾ കണക്കുകൾ സഹിതം 'കേരളകൗമുദി' നേരത്തേ പുറത്തുകൊണ്ടുവന്നിരുന്നു.
സമുദായപരിഗണന:
മൂന്നു മുന്നണിയിലും
₹യു.ഡി.എഫ് :
ഈഴവ-14 (കോൺഗ്രസ്-13,ആർ.എസ്.പി-1), നായർ-28 (കോൺ.), നമ്പ്യാർ-3 (കോൺ.).
മുസ്ലീം-39 (മുസ്ലിം ലീഗ് -26, കോൺ.-12, ആർ.എസ്.പി-1), ക്രിസ്ത്യൻ-28 (കോൺ.-18,കേരള കോൺ. ജോസഫ്-10).പട്ടിക വിഭാഗം -16 (കോൺ.-15 ,ആർ.എസ്.പി -1) മറ്റ് പിന്നാക്കം- 12 (എല്ലാവരും കോൺഗ്രസ്- ക്രിസ്ത്യൻ നാടാർ- 2,ലത്തീൻ- 3,ധീവര- 2,ഒ.ബി.സി-2, യാദവ-1, ഗുരുക്കൾ-1, കൊശവ-1)
₹ എൽ.ഡി.എഫ് :
ഈഴവ-28 (സി.പി.എം-20,സി.പി.ഐ- 5,ജെ.ഡി.എസ്-1,എൽ.ജെ.ഡി ,എൻ.സി.പി -1)
നായർ-28 (സി.പി.എം-15,സി.പി.ഐ-9,കേരള കോൺ. ബി-1,കേരള കോൺ-എം-2,എൽ.ജെ.ഡി-1),
ക്രിസ്ത്യൻ -21 (കേരള കോൺ.എം-10,സി.പി.എം-8,സി.പി.ഐ-1, എൻ.സി.പി-1,ജെ.ഡി.എസ് -1),
മുസ്ലീം -29 (സി.പി.എം-21,സി.പി.ഐ- 4, ഐ.എൻ.എൽ-3,എൻ.സി.പി-1) ,പട്ടിക വിഭാഗം-16 (സി.പി.എം-11,സി.പി.ഐ-4,ആർ.എസ്.പി.-എൽ-1).മറ്റ് പിന്നാക്കം-18 - (ലത്തീൻ -3 (സി.പി.എം-2,ജനാധിപത്യ കേരള കോൺ.-1) ധീവര-1-സി.പി.എം),ഒ.ബി.സി-3-സി.പി.എം),ഒ.ഇ.സി-3-സി.പി.എം ) നാടാർ ക്രിസ്ത്യൻ-2 (സി.പി.എം),നാടാർ ഹിന്ദു-1 (ജനതാദൾ-എസ്) പത്മശാലിയ-1-(സി.പി.എം),കുമ്പാര-1-സി.പി.എം)..ഗുരുക്കൾ-1-(സി.പി.എം), വാണിയർ-1(സി.പി.എം),ഗണിക-1 (കോൺ.എസ്).
₹എൻ.ഡി.എ:
ഈഴവ-43 (ബി.ജെ.പി -25,ബി.ഡി.ജെ.എസ്-18).നായർ-45 (ബി.ജെ.പി-44,ബി.ഡി.ജെ.എസ്-1)
ബ്രാഹ്മണ-3 (ബി.ജെ.പി),നമ്പ്യാർ-5 (ബി.ജെ.പി),വാര്യർ-1(ബി.ജെ.പി),എഴുത്തച്ഛൻ-2(ബി.ജെ.പി),
മേനോൻ-1(ബി.ജെ.പി),വൈശ്യ-2(ബി.ജെ.പി),പൊതുവാൾ-1(ബി.ജെ.പി),ക്രിസ്ത്യൻ-6 (ബി.ജെ.പി),
മുസ്ലീം-3 (ബി.ജെ.പി),മറ്റ് പിന്നാക്കം-12- ധീവര-4 (ബി.ജെ.പി), നാടാർ--1(ബി.ജെ.പി), വിശ്വകർമ്മ-2(ബി.ജെ.പി), കുലാല-1(ബി.ജെ.പി),ഗുരുക്കൾ-1(ബി.ജെ.പി).ശൈവവെള്ളാള-1 (ബി.ജെ.പി),മൂത്തോൻ-1 (ബി.ജെ.പി),,പട്ടിക വിഭാഗം-17 (ബി.ജെ.പി 16,ബി.ഡി.ജെ.എസ്-1)..