prostitution

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വനിതകളും 11 പുരുഷൻമാരുമടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻകൗറിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. റാക്കറ്റിന് ഒത്താശ ചെയ്തു എന്ന് കരുതുന്ന ആറ് പൊലീസ് ഉദ്യേഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

റാക്കറ്റിനെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിലുളള സംഘമാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. ഹോട്ടലിന്റെ മാനേജർ അടക്കം 23 പേരെയാണ് പൊലീസ് റെയ്ഡിൽ അറസ്റ്റ് ചെയ്തത്. നോയിഡ, ഗ്രേറ്റർ നോയിഡ, ബുലന്ദ്ശഹർ നിവാസികളാണ് അറസ്റ്റിലായവർ.

പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ റാക്കറ്റിന് ഒത്താശ ചെയ്തിട്ടുളളതായ് കണ്ടെത്തിയിട്ടുണ്ടെന്ന് യു.പി പൊലീസ് വ്യക്തമാക്കി. കേസുമായ് ബന്ധപ്പെട്ട് നാല് കോൺസ്റ്റബിളിനും ഒരു ഹെഡ്‌കോൺസ്റ്റബിളിനും പൊലീസ് വാനിന്റെ ഡ്രൈവർക്കുമെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്.