
കൊച്ചി: രാജ്യത്തെ സംഘടിത ഡ്രൈവിംഗ് പരിശീലന രംഗത്തെ പ്രമുഖരായ മാരുതി സുസുക്കി ഡ്രൈവിംഗ് സ്‌കൂൾ ഇതിനകം വിജയകരമായി പരിശീലനം നൽകിയത് 15 ലക്ഷം പേർക്ക്. അന്താരാഷ്‌ട്ര സ്‌റ്റാൻഡേർഡുകൾക്ക് അനുസൃതമായാണ് മാരുതി സുസുക്കി ഡ്രൈവിംഗ് സ്‌കൂൾ പരിശീലനം നൽകുന്നത്. സ്‌റ്റേറ്റ് ഒഫ് ദ ആർട്ട് ട്രെയിനിംഗ് സിമുലേറ്റേഴ്‌സ്, പ്രാക്‌ടിക്കലും തിയറിയുമുള്ള കോഴ്‌സുകൾ എന്നിവ മികവുകളാണ്.
238 നഗരങ്ങളിലായി 492 പരിശീലന കേന്ദ്രങ്ങളാണ് മാരുതി സുസുക്കി ഡ്രൈവിംഗ് സ്‌കൂളിനുള്ളത്. 1,400 സർട്ടിഫൈഡും വിദഗ്ദ്ധരുമായ പരിശീലകരുമുണ്ട്. വാഹനങ്ങളുടെ അടിസ്ഥാന മെയിന്റനൻസും എമർജൻസി ഹാൻഡ്‌ലിംഗ് ടെക്‌നിക്കുകളും ഉൾപ്പെടെയുള്ള പരിശീലനമാണ് കമ്പനി നൽകുന്നതെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.