
ദൃശ്യം ഒന്നാം ഭാഗത്തിലും ദൃശ്യം 2വിലുമായി മോഹൻലാലിന്റെകഥാപാത്രത്തിന്റെ മകളുടെ വേഷം അവതരിപ്പിച്ചതോടെ എസ്തർ അനിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലുമായി താരത്തെ ഫോളോ ചെയ്യുന്നത്. ഇവർക്കുവേണ്ടി ഇടയ്ക്കിടെ എസ്തർ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാറുമുണ്ട്.
എന്നാൽ ഇപ്പോൾ തന്റെ ഒരു 'ദുഃഖം' ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. തനിക്ക് 'ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ' എന്ന ആശയാണ് ഈ 19കാരി സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഏതോ മാൾ എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒറ്റയ്ക്ക് നിൽക്കുന്നതിന്റെ ചിത്രങ്ങളും നടി പോസ്റ്റ് ചെതിട്ടുണ്ട്.
എസ്തറിന്റെ ഈ ചിത്രങ്ങൾക്ക് കീഴിലായി കാണുന്ന കമന്റുകളാണ് ചിരിയുണർത്തുന്നത്. 'പിന്നെന്തിനാ മുത്തേ...' എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് നടിയുടെ ഫോട്ടോകൾക്ക് താഴെയായി എത്തിയിരിക്കുന്നത്. എന്നാൽ ഇതിനിടെ സീരിയസായി തന്നെ, പ്രേമപൂർവ്വം 'ഞാനുണ്ടല്ലോ...' എന്ന് കമന്റ് ചെയ്യുന്നവരെയും കാണാം.