garlic-tea

രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിച്ച് ടൈപ് 2 പ്രമേഹരോഗം തടയാൻ വെളുത്തുള്ളിയിട്ട ചായയ്ക്കാകും. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഈ ചായ ഉത്തമമാണ്. പ്രമേഹം മൂലമുണ്ടാകുന്ന നീർക്കെട്ട് തടയുകയും ചെയ്യും. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്.

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളിയും കറുവപ്പട്ടയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാം.

പ്രമേഹത്തിന്റെ ചികിത്സയ്‌ക്കൊപ്പം വെളുത്തുള്ളി ചായ കുടിക്കുന്നത് രോഗം നിയന്ത്രണവിധേയമാക്കാൻ ഫലപ്രദമാണ്. വെളുത്തുള്ളി ഒരു ആന്റിബയോട്ടിക്‌ ആയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും. ഒരു കപ്പ്‌ വെള്ളം തിളപ്പിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ചേർത്ത് കുടിക്കാം. ആവശ്യമെങ്കിൽ കറുവപ്പട്ടയും തേനും ചേർക്കാം.