rape

ഭോപ്പാൽ: വീടിന് സമീപം കളിക്കുകയായിരുന്ന എട്ടുവയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ അയോദ്ധ്യ നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിൽ ഗുജറാത്ത് സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് അടുത്തുള്ള കടയിൽ നിന്ന് പുകയില സഞ്ചി എടുക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. പുകയില എടുത്തുകൊണ്ടുവന്നപ്പോൾ അത് മുനിസിപ്പൽ കണ്ടെയ്‌നറിന് പിന്നിലുള്ള ഒരാൾക്ക് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കണ്ടെയ്‌നറിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെക്കുറിച്ച് പെൺകുട്ടി അമ്മൂമ്മയോടാണ് പറഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എട്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പൊലീസ് സംശയിക്കുന്ന 40 പേരുടെ ചിത്രങ്ങൾ പെൺകുട്ടിയെ കാണിച്ചു. ഇതിൽ നിന്ന് പ്രതിയെ കുട്ടി തിരിച്ചറിയുകയായിരുന്നു.പ്രതി വിവാഹിതനാണെങ്കിലും, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി.