kamal-hassan-

ചെന്നൈ: തമിഴ്നാട്ടിൽ കമൽഹാസന് വിജയസാദ്ധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമൽഹാസനും ശരത്കുമാറും അടക്കമുളള താരങ്ങൾ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഒരു സ്വകാര്യ ചാനലിനോട് നടി പ്രതികരിച്ചത്.

നല്ല രാഷ്ട്രീയക്കാർക്കേ വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ ബി ജെ പി വിജയിക്കും. കോയമ്പത്തൂരിൽ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ നിന്ന് കമൽഹാസൻ ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുൻ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്.

കേരളത്തിലെ ബി ജെ പി കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടിൽ ബി ജെ പിയുടെ താരപ്രചാരകയായ ​ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിരുദന​ഗ​ഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്‌താണ് ഗൗതമി പ്രവർത്തനം നടത്തുന്നത്.