real-life-sea-monster

മെല്‍ബണ്‍: വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ടു ആദ്യം മത്സ്യത്തൊഴിലാളികള്‍ ഭയന്നു വിറച്ചു. അത്രക്ക് ഭീകരമായിരുന്നു മത്സ്യത്തിന്റെ രൂപം. വലിയ വായും കൂര്‍ത്ത പല്ലും പാമ്പിനെ പോലുള്ള ശരീരവും ഹോളിവുഡ് ചിത്രത്തിലെ ഏതോ ഭീകര സത്വത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഇതിനുണ്ടായിരുന്നത്. മത്സ്യത്തെ പിടികൂടിയവര്‍ സാമൂഹിക മാദ്ധ്യമത്തില്‍ പങ്കുവച്ച മത്സ്യത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി.

മത്സ്യത്തിന്റെ മുഖം മാത്രമല്ല ഒരു മനുഷ്യന്റെ പകുതി വലുപ്പവും കാഴ്ച്ചക്കാരെ ഭയപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയക്കാരായ നാറ്റ് ഇദന്‍ ഇസാക് എന്ന മത്സ്യത്തൊഴിലാളിക്കാണ് ഈ ഭീകരമത്സ്യത്തെ കിട്ടിയത്. ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ മത്സ്യത്തെ കുറിച്ച് ലോകം അറിഞ്ഞത്.

ഈള്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്നാണ് കരുതപ്പെട്ടുന്നത്. മുമ്പ് ഫ്‌ളോറിഡ നിന്നും മെല്‍ബണില്‍ നിന്നും ഇത്തരം മത്സ്യത്തെ പിടികൂടിയിട്ടുണ്ട്. ഭീകരമായ രൂപമായത് കൊണ്ടു തന്നെ മത്സ്യത്തെ ചിത്രം എടുത്ത ശേഷം കടലില്‍ ഉപേക്ഷിച്ചുവെന്നും നാറ്റ് ഇദന്‍ ഐസക് പറഞ്ഞു.