sex

വിവാഹ കഴിഞ്ഞ് കുറച്ച് കാലം കഴിയുമ്പോൾ പുരുഷന്റെ ലൈംഗിക താൽപര്യങ്ങളിൽ മാറ്റം വരുന്നത് സാധാരണയാണ്. സ്ട്രസ് മുതൽ ഒരുപാട് കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിടക്കയിൽ പങ്കാളിയുമൊന്നിച്ചുള്ള നിമിഷങ്ങൾ മനോഹരമാക്കാം.

ഭർത്താവിന്റെ ശ്രദ്ധ നേടാനുള്ള ഏറ്റവും എളുപ്പത്തിലുള്ള ഒരു കാര്യമാണ് മസാജ്. മസാജ് ചെയ്യുന്നത് പങ്കാളിയിൽ ശാരീരികയും മാനസികവുമായ ഉത്തേജനം വർദ്ധിപ്പിക്കും. വസ്ത്രധാരണ രീതിയും പ്രധാനമാണ്. എപ്പോഴും ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് മടുപ്പുളവാക്കും. ഇടയ്ക്ക് മോഡേൺ വസ്ത്രങ്ങൾ ട്രൈ ചെയ്തുനോക്കുക. ഇത് മിക്കപുരുഷന്മാരിലും വളരെയധികം ലൈംഗിക ആസക്തി വർദ്ധിപ്പിക്കുന്നു.

ഭർത്താവിനെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനുള്ള ലളിതമായ മറ്റൊരു വഴി സെക്‌സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കുക എന്നതാണ്. നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നെന്ന് അവനെ അറിയിക്കുക. അവന്റെ ഇഷ്ടങ്ങളും ചോദിച്ചറിയുക.ഒരുമിച്ച് കുളിക്കുന്നതും വളരെ നല്ലതാണ്.